ആഗ്ര : കന്നുകാലികളെ മോഷ്ടിക്കുന്നത് തടഞ്ഞ കര്‍ഷകനെ കാലിമോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു. ആഗ്രറ്റിയിലെ കോട്രേക്കാപുര ഗ്രാമത്തിലാണ് സംഭവം രാത്രിയില്‍ തന്റെ കാലികളെ മോഷ്ടിക്കാനെത്തിയ ആയുധ ധാരികളെ തടയുന്നതിനിടെയാണ് ചരണ്‍ സിംഗ് എന്ന കര്‍ഷകന്‍ വെടിയേറ്റ് മരിച്ചത് . മോഷ്ടാക്കളിലൊരാളെ ചരണ്‍ സിംഗ് പിടികൂടിയതാണ് ആക്രമണമുണ്ടാകാന്‍ കാരണം .
മോഷ്ടാക്കള്‍ കന്നുകാലിയേയും കൊണ്ടുപോകാന്‍ വന്ന വാഹനത്തെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കന്നുകാലി മോഷണം തടയുന്നതിനിടെ കര്‍ഷകര്‍ വെടിയേറ്റ് മരിക്കുന്നത് വടക്കേ ഇന്ത്യയില്‍ സാധാരണമാണ് . കഴിഞ്ഞ മാര്‍ച്ച് മെയ് 30 ന് ബഗ്വാലയില്‍ ഒരു പതിനാറുകാരിയെ മോഷ്ടാക്കള്‍ വെടിവെച്ച് കൊന്നിരുന്നു.
ജൂണ്‍ 19 ന് പില്‍കതര്‍ ജെയ്ത് ഗ്രാമത്തില്‍ മോഷണം തടഞ്ഞ കര്‍ഷകന്റെ മുകളില്‍കൂടി പിക്കപ്പ് വാന്‍ കയറ്റിയാണ് ആറു കന്നുകാലികളെ മോഷ്ടാക്കള്‍ അപഹരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മോഷണം തടയുന്നതിനിടെ ഒരു സ്ത്രീയും വെടിയേറ്റ് മരിച്ചിരുന്നു.
കാലിക്കൊള്ള വ്യാപകമായതോടെയാണ് ഇത് തടയുന്നതിനായി ഗ്രാമീണര്‍ സംഘങ്ങള്‍ രൂപീകരിച്ചത് . ഇത് പലപ്പോഴും മോഷ്ടാക്കള്‍ കൊല്ലപ്പെടാനും ഇടയാക്കിയിട്ടുണ്ട് . ഈയടുത്ത് ബംഗാളില്‍ മൂന്ന് പേരെ മോഷ്ടാക്കളെന്നാരോപിച്ച് കര്‍ഷകര്‍ തല്ലിക്കൊന്നിരുന്നു.
















