കോഴിക്കോട്: കണ്ണൂരിന്റെ മുഖമുദ്രയായി അക്രമങ്ങള്‍ മാറിയതായി മുന്‍ കേന്ദ്രമന്ത്രി പി. സി. തോമസ്. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അക്രമങ്ങളിലും ഒരു പക്ഷത്ത് സിപിഎം തന്നെയാണ്. ഇവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ അക്രമം ഉണ്ടാകുന്നു. പാര്‍ട്ടിയുടെ ശക്തികുറയുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുന്നത്. അക്രമം ഒന്നിനും പരിഹാരമല്ല. അതിലൂടെ മേല്‍ക്കൈ നേടാമെന്നുള്ളത് മിഥ്യാധാരണയാണ്. അക്രമത്തിന് അറുതിവരുത്താന്‍ സിപിഎം നേതൃത്വത്തിന് സാധിക്കുന്നില്ല. കള്ളത്തരത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ കള്ളത്തരം കാണിക്കാന്‍ ശ്രമിക്കുകതന്നെ ചെയ്യും. ജനാധിപത്യം വളര്‍ന്നാല്‍ മാത്രമേ ഇത്തരം ശ്രമങ്ങളെ മറികടക്കാന്‍ കഴിയുള്ളുവെന്നും പി.സി. തോമസ് പറഞ്ഞു.
















