ചെന്നൈ: തമിഴ്‌നാട്ടിലെ മെഡിക്കല്‍ സീറ്റ് കുംഭകോണ കേസിലെ പ്രതിമ ബി. മദന്റെ ആറുകോടി 35 ലക്ഷത്തിന്റെ ആസ്തികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടി.
കളളപ്പണ നിരോധന നിയമപ്രകാരമാണ് സ്വത്തുവകകള്‍ പിടിച്ചെടുത്തതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ കെ. എസ്. എസ്. പ്രസാദ് പറഞ്ഞു.
എസ്ആര്‍എം മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 91 കോടിയാണ് മദനും കൂട്ടരും തട്ടിയത്. 133 രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സീറ്റിനായി 50 ലക്ഷം മുതല്‍ ഒരുകോടിവരെ രക്ഷിതാക്കള്‍ മദന് നല്‍കിയാതായി അന്വേഷണത്തില്‍ തെളിഞ്ഞു.
രക്ഷിതാക്കളില്‍ നിന്ന് സ്വീകരിച്ച 91 കോടി രൂപ എസ്ആര്‍എം മാനേജ്‌മെന്റിന് നല്‍കിയതായി മദന്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ പണം സ്വീകരിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു.
















