കൂറ്റനാട്:തൃത്താല റോഡില്‍ വീട് പൊളിച്ചു നീക്കക്കവെ അപകടത്തില്‍പ്പെട്ട് നാലു പേര്‍ക്ക് പരിക്ക്.
തൃത്താലറോഡില് അമാന ബില്‍ഡിങിനു സമീപത്തെ കുറുങ്ങാട്ട് വളപ്പില്‍ മുഹമ്മദ് ഹസന്റെ വീട് പൊളിച്ചു നീക്കുന്നതിനിടയിലാണ് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്കേറ്റത്.
തമിഴ്നാട് സ്വദേശികളായ പാണ്ടി (22), ശങ്കര്‍ (30), ശിവ (35), പൂഞ്ചോല (40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കുന്നംകുളം, ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സ് വിഭാഗവും തൃത്താല ചാലിശേരി പോലിസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: