മണ്ണാര്‍ക്കാട് : ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതി പിടിയില്‍. വടക്കുമണ്ണം കൊളതൊടിവീട്ടില് അബ്ദുള്‍ റഹ്മാന്(30)നെയാണ് ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി അറസ്റ്റ് ചെയ്ത്.
വയനാട് പൂക്കോട് ട്രൈബല്‍ സ്കൂളില്‍ നിന്നും പത്താം തരം വിജയിച്ച കുട്ടിയെ മലമ്പുഴ ഐടിഐയില്‍ ചേര്‍ത്ത് അട്ടപ്പാടിയിലേക്ക് പോകുന്നതിനിടെ ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു. അബ്ദുള്‍റഹ്മാന്റെ ഓട്ടോയില്‍ കയറിയ കുട്ടിയോടൊപ്പം അമ്മാവനുണ്ടായിന്നു. ആനമൂളിയിലെത്തിയപ്പോള് കടയില്‍ നിന്നും വെള്ളം വാങ്ങുന്നതിനായി അദ്ദേഹം ഇറങ്ങിയപ്പോഴാണ് സംഭവം.
ഡിവൈഎസ്പി പികെഎം സൈതാലി, സിഐ ഹിദായത്തുള്ള മാമ്പ്ര, എഎസ്ഐ പ്രസാദ് വര്‍ക്കി, സിപിഒ പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: