കോട്ടക്കല്‍: നഗരസഭാ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ചീനംപുത്തൂര്‍ വാര്‍ഡ് കൗണ്‍സിലറായിരുന്ന മുസ്ലീം ലീഗ് അംഗം രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 18ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രമുഖ കക്ഷികളെല്ലാം നാമനിര്‍ദ്ദേശ പത്രിക നല്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ദീപ, യുഡിഎഫിലെ ഗിരിജ, എന്‍ഡിഎയുടെ സുനിത എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: