ചെര്‍പ്പുളശ്ശേരി: പൂക്കോട്ടുകാളികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോക്ഷണം. മോഷ്ട്ടാക്കള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടീവിയില്‍ പതിഞ്ഞിട്ടുണ്ട്.
വ്യാഴാഴിച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ക്ഷേത്രത്തില്‍ മോക്ഷണം നടന്നത്.രണ്ട് ഭണ്ഡാരങ്ങളില് നിന്നായി ഏകദേശം 20000 രൂപയോളം മോഷണംപോയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു .കൂടാതെ ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ ഇരുമ്പ് വല പൊളിച്ച് 3000 രൂപയും എടുത്തിട്ടുണ്ട്.
രണ്ടുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയിരിക്കുന്നത്.ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി സി ടീവിയില്‍ മോഷണം നടത്തുന്നതിന്റെ വിവിധ രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങളാണ് ഇവര്‍ ധരിചിരിക്കുന്നത്.
കൂടാതെ മുഖമൂടിയും കയ്യുറയും ധരിച്ചിരുന്നു .ഇരുമ്പുവടികള്‍ ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റെ പൂട്ടുകള്‍ പൊളിച്ചിരിക്കുന്നത്.ശ്രീകോവിലിനു മുഖമണ്ഡപത്തിനു മുന്നിലുള്ള ഭണ്ഡാരങ്ങളില് നിന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
സമീപത്തെ മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.ശ്രീകൃഷ്ണ്ണപുരം പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: