എന്താണ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് നികുതി?
ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കുസേവന നികുതി. നിര്‍മ്മാണം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്തു അടയ്‌ക്കാവുന്ന നികുതിയാണിത്. ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന മൂല്യ വര്‍ധനവിനു മാത്രമുള്ള നികുതിയില്‍, നികുതിയുടെ ഭാരം അന്തിമ ഉപഭോക്താവിന് മാത്രമായിരിക്കും.
ഉപഭോഗത്തിന്മേലുളള പ്രദേശ നിക്ഷിപ്ത നികുതിയെന്നാല്‍ എന്ത്?
ഏതു പ്രദേശത്താണോ ചരക്കിന്റെയോ സേവനത്തിന്റെയോ ഉപഭോഗം അന്തിമമായി നടക്കുന്നത്, ആ പ്രദേശത്തെ നികുതി അധികാരികള്‍ക്കാണ് ഈ നികുതി എത്തിച്ചേരേണ്ടത്.
ഏതെല്ലാം നിലവിലുള്ള നികുതികളാണ് ചരക്കു സേവന നികുതിയില്‍ ലയിപ്പിച്ചിട്ടുള്ളത്?
കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി
കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി (മരുന്നും ശൗചാലയ നിര്‍മിതികള്‍ക്കും)
അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി
അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി (തുണിത്തരങ്ങള്‍ക്ക്)
സിവിഡി
സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി
സേവന നികുതി
സാധനങ്ങളുടെയും സേവനങ്ങളുടെയും സപ്ലൈയുമായി ബന്ധപ്പെട്ടിട്ടുള്ള കേന്ദ്ര സര്‍ചാര്‍ജുകളും സെസ്സുകളും.
സ്റ്റേറ്റ് വാറ്റ്
കേന്ദ്ര വില്‍പന നികുതി
ആഡംബര നികുതി
എല്ലാത്തരത്തിലുള്ള പ്രവേശന നികുതി
വിനോദ നികുതി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്നവ ഒഴിച്ച്)
പരസ്യ നികുതി
പര്‍ച്ചേസ് നികുതി
ലോട്ടറി തുടങ്ങിയ ചൂതാട്ടങ്ങളുടെ മേല്‍ ചുമത്തുന്ന നികുതി.
സംസ്ഥാന സര്‍ചാര്‍ജുകള്‍
















