കൊണ്ടോട്ടി: ഫീസ് വര്‍ദ്ധനവിനെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ രാമനാട്ടുകര ഭവന്‍സ് ലോ കോളേജില്‍ നടക്കുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്. എബിവിപി യൂണിറ്റ് സമിതി അംഗം വി.ടി. നിഥിനാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്. നിഥിന് നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ആദ്യഘട്ടത്തില്‍ സമരം നടത്തിയ യദുനന്ദ്, എസ്. നിഖില്‍ എന്നിവരുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബിജെപി ജില്ലാ സെക്രട്ടറി ദീപ പുഴയ്ക്കല്‍, ബിജെപി അരിയല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോദ് കൂണേരി, മഹിളാമോര്‍ച്ച വള്ളിക്കുന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി പുഷ്പ എന്നിവര്‍ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: