മല്ലപ്പള്ളി: മഴയ്ക്ക് ശമനമുണ്ടായി വെള്ളം വലിഞ്ഞിട്ടും അമ്പലം കടവിലെ പാലം കടക്കാന്‍ ജനങ്ങള്‍് ബുദ്ധിമുട്ടുന്നു.കോടികള്‍ മുടക്കി തൂക്കുപാലം ത്തിന്റെ അശാസ്ത്രീയ പടികെട്ടുകളാണ് യാത്രക്കാര്‍ക്ക് വിനയായിരിക്കുന്നത്.
പാലത്തിലേക്കുള്ള പടവുകള്‍ കരയില്‍നിന്ന് തുടങ്ങുന്നതിന് പകരം ആറ്റിലേക്കായതാണ് പ്രശ്നത്തിന് കാരണം.പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലില്നിന്ന് കോട്ടയം ജില്ലയിലെ വെള്ളാവൂരെത്താന് കഴിഞ്ഞ വര്‍ഷമാണ് മണിമലയാറിന് കുറുകെ പൂര്‍ത്തിയാക്കിത്.
ആറ്റില്‍ വെള്ളമില്ലാത്തപ്പോള്‍ പാലത്തില്‍ കയറി മറുകരയെത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍, മഴയൊന്ന് പെയ്തതോടെ സ്ഥിതി മാറി. പാലത്തില്‍ കയറാന്‍ ആറ് നീന്തി കടക്കണമെന്നതാണ് നിലയാണ്്.ഇതോടെ പ്രദേശ വാസികളും ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: