പാലക്കാട്: വരള്‍ച്ച ദുരിതാശ്വാസം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ഭാരതീയ കിസാന്‍സംഘ് ജില്ലാ സമിതി ആഭിപ്രായപ്പെട്ടു.രണ്ടാം വിള പൂര്‍ണ്ണമായും നശിച്ച് നട്ടം തിരിയുമ്പോഴാണ് കര്‍ഷകര്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചത്.
എന്നാല്‍ ഇത് ഇനിയും ലഭ്യമാകാത്തതിനാല്‍ സമാന ചിന്താഗതിയുള്ള കര്‍ഷക സംഘടനകളുമായി സഹകരിച്ച് സമര പരിപാടികള്‍ക്ക് രൂപം നല്കുവാന് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.സഹദേവന് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.ശശിഭൂഷണ മേനോന് ഉദ്ഘാടനം ചെയ്തു. ജി.സല്‍പ്രകാശ്, വി.ശിവദാസ്,കെ.വി.രമേശ്,കേനാത്ത് വിട് രവി, ആര്.മധു, മുണ്ടൂര്‍ ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: