ലണ്ടന്‍: പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും വനിതാ വിഭാഗത്തില്‍ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറും വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സീഡുകാര്‍.
സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡ്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, സ്പാനിഷ് താരം റാഫേല്‍ നദാല്‍ എന്നിവര്‍ മൂന്നും നാലും സീഡുകാര്‍.
സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, മിലോസ് റാവോനിക്ക്, മാരിന്‍ സിലിച്ച്, ഡൊമിനിക് തീം, കീ നിഷികോരി, അലക്‌സാണ്ടര്‍ സ്വരേവ് എന്നിവരാണ് അഞ്ച് മുതല്‍ പത്തുവരെയുള്ള സീഡുകാര്‍.
വനിതാ വിഭാഗത്തില്‍ കെര്‍ബര്‍ക്ക് പിന്നില്‍ റുമാനിയയുടെ സിമോണ ഹാലെപ്പ്, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ, ഉക്രെയിനിന്റെ എലിന സ്വിറ്റോലിന, ഡെന്മാര്‍ക്കിന്റെ കരോലിനി വോസ്‌നിയാക്കി എന്നിവരാണ് ആദ്യ അഞ്ച് സീഡുകാര്‍.
















