മലയില്‍കീഴ്: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനായി എ. സമ്പത്ത് എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ അപാകത. രോഗികളുമായി എത്തിയ ചിലരാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറിലെ അപാകത ചൂണ്ടിക്കാണിച്ചത്. മലയിന്‍കീഴ് മണിയറവിള ആശുപത്രിയില്‍ ഇപ്പോഴുള്ള ഈ ആംബുലന്‍സിനു മുന്നിലും വശത്തും എഴുതിയിരിക്കുന്നത് വ്യത്യസ്തമായ നമ്പറുകളാണ്.ഗഘ 01 ഇആ 3865 എന്ന നമ്പറാണ് മുന്നില്‍. വശത്തും പിന്നിലുമായി ഗഘ 01 ഇആ 3754 എന്ന നമ്പറുമാണ് നല്‍കിയിരിക്കുന്നത് . അതെ സമയം ഇവയെല്ലാം ആരോഗ്യ വകുപ്പിലെ വാഹനങ്ങള്‍ക്ക് അനുവദിച്ച നമ്പറുകള്‍ ആണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗീക സൈറ്റില്‍ കാണുന്നത്. ഇത്തരത്തില്‍ നമ്പര്‍ മാറ്റം ഇതോടൊപ്പം അനുവദിച്ച നിരവധി വാഹനങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ട് എന്നാണ് സൂചന.
















