Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഞങ്ങളും താരങ്ങളാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 06:59 pm IST
in Lifestyle

      മിതാലി രാജ്,                                                     സാനിയ മിര്‍സ

സമൂഹത്തില്‍ പുരുഷന് കിട്ടുന്ന പ്രാധാന്യം അത് സ്ത്രീക്കും അംഗീകരിച്ചുകൊടുക്കപ്പെടാറില്ല. അഭിനയരംഗത്തായാലും കായികരംഗത്തായാലും ഇത് പ്രകടവുമാണ്. പുരുഷകേന്ദ്രീകൃതമായ കായിക രംഗത്ത് നിന്നുകൊണ്ട് കഴിവും ആത്മവിശ്വാസവും കൈമുതലാക്കി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ നിരവധി പേരുണ്ട്. അവരുടെ കഴിവിനെ അംഗീകരിക്കുന്നതിന് പകരം അവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുകയാണ് പലരും ചെയ്യുന്നത്. പക്ഷെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മുന്നിലൊന്നും പതറാതെ വ്യക്തമായ നിലപാടോടെയാണ് ഇവരെല്ലാം മുന്നേറുന്നതും.

ഈ അടുത്തിടയ്‌ക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കാപ്റ്റന്‍ മിതാലി രാജിന് ഒരു ചോദ്യം നേരിടേണ്ടി വന്നു. മിതാലിയ്‌ക്ക് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റര്‍ ആരെന്നതായിരുന്നു ആ ചോദ്യം. ഒട്ടും മടിച്ചില്ല ചോദ്യകര്‍ത്താവിനോട് മറിച്ചൊരു ചോദ്യം ചോദിച്ചു മിതാലി. ഒരു പുരുഷ ക്രിക്കറ്ററോട് അവര്‍ക്കിഷ്ടപ്പെട്ട വനിതാ ക്രിക്കറ്റര്‍ ആരെന്ന് ചോദിക്കുമോയെന്ന്?. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഇവിടുത്തെ ഭൂരിപക്ഷ ജനതയ്‌ക്ക് പക്ഷെ വനിതകളുടെ ക്രിക്കറ്റിനോട് അത്ര പഥ്യം പോര. ഒരേ കളി. സമീപനം രണ്ടുതരം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളായ ജുലന്‍ ഗോസാമി, ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദന, രാജേശ്വരി ഗെയ്‌ക്‌വാദ് തുടങ്ങിയ പേരുകള്‍ എത്രപേര്‍ക്ക് സുപരിചിതമാണ്. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് കിട്ടുന്ന പേരും പ്രശസ്തിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് മിതാലി തുറന്ന് സമ്മതിക്കുന്നു.

കളിക്കളത്തിലെ പ്രകടനത്തെ വിലയിരുത്തുന്നതിന് പകരം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ക്കൊണ്ട് അവരുടെ നേട്ടങ്ങളെ വിലകുറച്ചുകാണാനുള്ള പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വ്യക്തിഹത്യകളെയൊക്കെ ഉശിരുള്ള മറുപടികള്‍ക്കൊണ്ടും നിലപാടുകള്‍കൊണ്ടും അതിജീവിച്ച താരങ്ങളാണ് സാനിയ മിര്‍സയും ജ്വാല ഗുട്ടയും സൈന നെഹ്‌വാളും മിതാലി രാജും ഒക്കെ.

2016 ജൂലൈ 13 നാണ് ടെന്നീസ് താരം സാനിയ തന്റെ ആത്മകഥയായ ‘ഏസ് എഗൈന്‍സ്റ്റ് ഓഡ്‌സ്’ പ്രകാശനം ചെയ്തത്. ആ പുസ്തകത്തെ മുന്‍നിര്‍ത്തി രാജ്ദീപ് സര്‍ദേശായ് സാനിയയുമായി നടത്തിയ അഭിമുഖത്തില്‍ ചോദിച്ചത് മാതൃത്വത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അങ്ങനെ വ്യക്തിപരമായ നിരവധി കാര്യങ്ങളെക്കുറിച്ചൊക്കെയാണ്. അത്തരം കാര്യങ്ങളൊന്നും ആത്മകഥയില്‍ പരാമര്‍ശിക്കുന്നില്ല എന്നതായിരുന്നു രാജ്ദീപ് ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം.

സ്ത്രീയെന്ന നിലയില്‍ എല്ലായ്‌പ്പോഴും അഭിമുഖീകരിക്കുന്ന ചോദ്യമാണ് ഇതെന്ന് സാനിയ പറയുന്നു. എത്ര കളികള്‍ ജയിച്ചു എന്നതിനല്ല ഇത്തരക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു സാനിയയുടെ മറുപടി. അത്തരം ചോദ്യങ്ങള്‍ ചോദിച്ചതില്‍ സര്‍ദേശായ് ഖേദം പ്രകടിപ്പിക്കുകയും ഇത്തരം ചോദ്യങ്ങള്‍ ഒരു പുരുഷ താരത്തോട് ഒരിക്കലും ചോദിക്കാന്‍ മുതിരില്ലെന്ന് ഒടുവില്‍ സമ്മതിക്കുകയും ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്‌ക്ക് മെഡലുകള്‍ നേടിത്തന്ന ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയ്‌ക്ക് നിരവധി തവണ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ജ്വാലയുടെ വസ്ത്രധാരണ രീതിയായിരുന്നു വിമര്‍ശകര്‍ക്ക് പ്രശ്‌നം. താന്‍ വസ്ത്രം ധരിക്കുന്നത്, മറ്റുള്ളവര്‍ അതിനെ എങ്ങനെ നോക്കിക്കാണും എന്ന് ചിന്തിച്ചല്ലെന്ന് ജ്വാല വ്യക്തമാക്കുന്നു.

ഗ്ലാമറിനും കായികരംഗത്ത് പ്രാധാന്യമുണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ലെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമി പറയുന്നു. നമ്മള്‍ ജീവിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിലാണെന്നും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നുമാണ് ഗോസ്വാമിയുടെ നിലപാട്. എന്തുകൊണ്ടാണ് സൗന്ദര്യം ഇല്ലായ്‌മയുടെ പേരില്‍ വനിതാ താരങ്ങളെ പരിഹസിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ഇത്തരത്തില്‍ അവഹേളിക്കുന്നതിന് പകരം വിജയത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഗോസ്വാമി വ്യക്തമാക്കുന്നു.

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ട്. തങ്ങളുടെ ജോലി നന്നായി കളിക്കുകയെന്നാണെന്നും ശരീര സൗന്ദര്യം കൊണ്ട് കാണികളെ സന്തോഷിപ്പിക്കാന്‍ തങ്ങളാരും നടിമാരല്ലെന്നും സൈന പറയുന്നു. മനോവൈകൃതമുള്ളവരാണ് വിലകുറഞ്ഞ വിമര്‍ശനങ്ങളുമായി വരുന്നത്-സൈന പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

World

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Kerala

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.