കൊല്ലങ്കോട്. മാലിന്യനീക്കം നിലച്ചതോടെ കൊല്ലങ്കോട്-പാലക്കാട് റോഡൂം പൊള്ളാച്ചി-തൃശ്ശൂര്‍ റോഡും മാലിന്യ കൂമ്പാരമായിമാറി്.
നീക്കംനിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ഇതിനിടെ മഴകൂടി കനത്തതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുമ്പോള്‍ മാലിന്യ കൂമ്പാരം കൊതുകുവളരുവാന് സാഹചര്യം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് സ്ഥലം കണ്ടെത്തി മാലിന്യം നീക്കം ചെയ്യാന്‍ തീരുമാനമെടുത്തെങ്കിലും അതിതുവരെയുമായിട്ടില്ല.
മാത്തൂരില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സ്ഥലം കണ്ടെത്താത്തതിനാല്‍ മാലിന്യ മാറ്റം ഉടനുണ്ടാവില്ലെന്നുറപ്പായി.
പല്ലശ്ശേന റോഡിലെ മുതലിയാര്‍ കുളത്തിന് സമീപത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാല്‍ മാത്രമേ കൊല്ലങ്കോടിലെ മാലിന്യ പ്രശനത്തിന് പരിഹാരമാകൂ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: