മലപ്പുറം: നീതി ആയോഗ് പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ദൂരദര്ശന് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന സമിതിയംഗം എ.സി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ലേബര്‍ സെക്യൂരിറ്റി കോഡിലെ തൊഴിലാളിവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷനായി.
വി.ദേവദാസ്, കെ.പി.പ്രകാശന്, എം.വേലായുധന്, എല്‍.സതീഷ്, പി.മോഹനന്, വി.കെ.റിനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: