അടൂര്‍: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാത്രി 8ന് ചെളിക്കുഴിക്ക് പോകുന്ന സ്റ്റേബസ് നിര്‍ത്തലാക്കിട്ട് ഒരു മാസം പിന്നിട്ടിട്ടും ഈ റൂട്ടിലെ ബസ് പുന:സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാകുന്നു.
പറക്കോട്, ഏഴംകുളം, നെടുമണ്‍ വഴി ചെളിക്കുഴിക്കുള്ള ബസ് ഇവിടെ നിന്ന് രാവിലെ 7ന് അടൂരിലേക്കും രാത്രി 8ന് ചെളിക്കുഴിയില്‍ സ്റ്റേയും ആണ്. രാവിലെ അടൂരിലേക്കുള്ള സര്‍വ്വീസില്‍ നിരവധി കുട്ടികളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉള്‍പ്പടെ അനേകം യാത്രക്കാരാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്.
പറക്കോട് മാര്‍ക്കറ്റ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെയാണിത് ഏറെ ബാധിക്കുന്നത്. മുടങ്ങിയ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി എംഎല്‍എ അടക്കം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരു ഉള്‍പ്പടെയുള്ളവര്‍ രാത്രി 7 മണി കഴിഞ്ഞ് അടൂരിലെത്തിയാല് അവിടെ നിന്ന് വീടുകളിലെത്താന്‍ ആശ്രയിച്ചിരുന്നത് ഈ ബസ്സ് സര്‍വ്വീസിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: