കോഴഞ്ചേരി: ബിജെപി ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തെരുവുവിളക്കുകള്‍ തെളിയിക്കുക, ഗ്രാന്റുകള്‍ വിതരണം ചെയ്യുക, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, കൃഷിയിലെ അഴിമതികള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്. സെക്രട്ടറിയെ ഉപരോധിച്ചത്. അടിയന്തിര പരിഹാരം ഉണ്ടാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി. സുരേഷ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു കുഴിക്കാല, ടി.സി. രവികുമാര്‍, പി. സുരേഷ് കുമാര്‍, ബാലകൃഷ്ണന് മാലക്കര, രാഗേഷ് , അനില്‍കുമാര്‍, മണിയന് പൊയ്കയില്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: