അടൂര്‍: സ്വന്തമായി നിര്‍മ്മിച്ച കാറുമായി അടൂര്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ ദേശീയതല കാറോട്ട മല്‍സരത്തിന.് 26ന് ദില്ലി ബുഡ് അന്താരാഷ്ട്ര ട്രാക്കില്‍ നടക്കുന്ന കാറോട്ട മല്‍സരത്തിലാണ് ടീം ദ്രുത എന്ന പേരില്‍ 25 അംഗ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്.
കോളേജ് അധ്യാപകനും പൂര്‍വ്വ വിദ്യാര്‍ഥിയും കൂടിയായ അനുരാഗ് ടി.ആര് നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൂര്‍ണമായി നിര്‍മിച്ച കാര്‍ നിരത്തിലിറക്കി കാറോട്ട മല്‍സരത്തിന് സജ്ജമാക്കിയത്.
390 സി സി എഞ്ചിനില്‍ മറ്റ് ഇതരഭാഗങ്ങളെല്ലാം തന്നെ ഭാരം കുറച്ച് നിര്‍മിച്ചിരിക്കുന്ന കാര്‍ നല്ല പ്രകടനം മല്‍സരത്തില്‍ കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്നും മല്‍സരിക്കുന്ന മൂന്ന് ടീമുകളില്‍ ഒന്നായ ദ്രുത ടീം ഇതു വരെ ബുദ്ധ് രാഷ്ട്ര ട്രാക്കില്‍ കാറോടിച്ചിട്ടുള്ള ഓരോയൊരു ടീമാണ.് എല്ലാത്തര സുരക്ഷ ടെസ്റ്റുകളും പാസായതിന് ശേഷമാണ് കാര്‍ ട്രാക്കില്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്. അഞ്ച് ലക്ഷത്തോളം രൂപയാണ് നിര്‍മാണ ചെലവ്. ഇതില്‍ ഒരു ലക്ഷം രൂപ കോളേജ് പിടിഎയാണ് നല്‍കിയത്.
ഓണ്‍ റോഡ് മല്‍സരത്തിന് പുറമേ ഓഫ് റോഡ് മല്‍സരങ്ങളിലും കോളേജില്‍ നിന്നും അസ്ത്ര എന്ന ടീം മല്‍സരിക്കുന്നുണ്ട്.
ഓഫ് റോഡ് വാഹനം നിര്‍മിച്ച് ദേശീയ തലത്തില്‍ കഴിവ് തെളിയിക്കുകയാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ 2012 മുതല്‍ ഓണ്‍ റോഡ് മല്‍സരങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓഫ് റേസിങ്ങിനായി ടീം രൂപീകരിച്ചത്. ഓഫ് റോഡിങ് വാഹനം നിര്‍മിക്കുന്നതിന് 6 ലക്ഷത്തോളം രൂപയാണ് ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: