പന്തളം: പന്തളത്ത് ബൈപ്പാസ് പണിയുന്നതിന് സര്‍ക്കാര്‍ അംഗീകാരമായി. ജില്ലയില്‍ 12 റോഡുകളും നാല് പാലങ്ങളും നിര്‍മ്മിക്കുവാന്‍ നല്കിയ അനുമതിയിലാണ് 36.15 കോടി ചെലവില്‍ പന്തളം ബൈപ്പാസ് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍യുടെ നേതൃത്വത്തില്‍ പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശനും ഉദ്യോഗസ്ഥരും ബൈപ്പാസിന്റെ സ്ഥലം പരിശോധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബൈപ്പാസിന്റെ രൂപരേഖയും എസ്റ്റിമേറ്റും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ബൈപ്പാസിന് സര്‍ക്കാര്‍ പണം നീക്കിവച്ചത്. പ്രോജക്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയായിരുന്നു. പദ്ധതി അംഗീകരിക്കുന്നതോടെ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കും.
ഇതില്‍ 15 കോടി സംസ്ഥാന ബജറ്റ് വിഹിതമായി കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചിരുന്നു. 6.6 കോടി രൂപയാണ് സ്ഥലമേറ്റെടുക്കാന്‍ മാറ്റിവയ്ക്കുക.
രൂപരേഖ അനുസരിച്ച്, പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നും മുട്ടാര്‍ നീര്‍ച്ചാലിന്റെ കരയിലൂടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് പിറകിലൂടെ മുട്ടാര്‍ ജംഗ്ഷന് വഴി മന്നം ഷുഗര്‍മില്‍ റോഡിലൂടെ സിഎം ആശുപത്രി ജംഗ്ഷനിലാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് എത്തിച്ചേരുക. ഇതില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലേയ്ക്ക് ലിങ്ക് റോഡും പണിയും. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും വരുന്ന മാവേലിക്കര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ക്കു കുറുന്തോട്ടയം കവലയിലെത്താതെ പോകുവാന്‍ ബൈപ്പാസ് ഉപയോഗപ്പെടുത്താനാകും.
പന്തളം നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കൊഴിവാകണമെങ്കില് പന്തളം വലിയപാലത്തിനുമപ്പുറത്തു നിന്നും തുടങ്ങി മെഡിക്കല്‍ മിഷന് ജംഗ്ഷനപ്പുറത്തെത്തുന്ന ബൈപ്പാസാണ് വേണ്ടത്.
മണ്ഡല-മകരവിളക്കു കാലയളവായ 2 മാസം നിര്‍ദ്ദിഷ്ട ബൈപ്പാസു കൊണ്ട് പന്തളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവുമുണ്ടാകില്ല. ബൈപ്പാസിന്റെ ഏറെ ഭാഗവും കടന്നു പോകുന്നത് നെല്‍ വയലില്ക്കൂടിയായതിനാല് വയല്‍ നികത്താതെ ബൈപ്പാസ് നിര്‍മ്മാണം സാദ്ധ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: