മുംബൈ:യൂബര്‍ ടെക്നോളജീസിന്റെ സഹസ്ഥാപകനായ ട്രവിസ് കലാനിക് സിഇഒ പദവിയില്‍ നിന്നും രാജിവച്ചു. നിക്ഷേപകരില്‍ നിന്നുളള സമ്മര്‍ദ്ദമാണ് രാജിക്കു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെഞ്ച്വര്‍ ക്യാപ്പിറ്റലടക്കം അഞ്ച് സുപ്രധാന നിക്ഷേപകര്‍ കലാനിക്കിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുകയായിരുന്നു. ലോകത്തെ മറ്റെന്തിനേക്കാളും താന്‍ യൂബറിനെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ കലാനിക് തന്റെ വ്യക്തി ജീവിതത്തിലെ കടുപ്പമേറിയ നിമിഷങ്ങളാണിതെന്നും രാജിക്കു ശേഷം പ്രതികരിച്ചു.
2009ലാണ് കലാനിക് യൂബര്‍ സ്ഥാപിക്കുന്നത്. പിന്നീട് ആപ്പ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ മികച്ച വാഹനസര്വ്വീസായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: