ഇസ്ലാമബാദ്: പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ദുവ എന്ന ഭീകരസംഘടനയുടെ പേര് തെഹ്രീക് ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ (ടിഎജെകെ) എന്നാക്കി മാറ്റി. ജെയുഡി മേധാവി ഹഫീസ് സയീദിനെ വീട്ടു തടങ്കലിലാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് പേരുമാറ്റിയിരിക്കുന്നത്.
കശ്മീരിന്റെ സ്വാതന്ത്ര്യം മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചട്ടുള്ള സംഘടനയുടെ പേരുമാറ്റം ഹഫീസ് സയീദ് തടങ്കലിലാകുന്നതിന് മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സയീദിന് താന്‍ വീട്ടു തടങ്കലിലാകുമെന്ന് ഇതിനുമുമ്പുതന്നെ സയീദിന് സൂചന ലഭിച്ചിരുന്നെന്നുവേണം കരുതാന്‍.
ടിഎജെകെ എന്ന പേരില്‍ പുതിയ രണ്ടു സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ലാഹോറിലും മറ്റ് നഗരങ്ങളിലും ടിഎജെകെയുടെ ബാനറുകളും മറ്റും പ്രത്യക്ഷപ്പെട്ടു. പാക്കിസ്ഥാനില്‍ ടിഎജെകെയുടെ നേതൃത്വത്തില്‍ കശ്മീര്‍ ദിവസം എന്ന പേരില്‍ പ്രത്യേകം പരിപാടി സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലാഹോറില്‍ ഇതുമായി ബന്ധപ്പെട്ട സമ്മേളനം നടത്താനും പദ്ധതിയുണ്ട്.
അതിനിടെ പഞ്ചാബ് പ്രവിശ്യയിലെ രവി നദിയില്‍ കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് 100 യാത്രക്കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ടിഎജെകെ പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സയീദിന്റെ അനുയായികളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. തിവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് സയീദിനെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്.
ഇയാളെക്കൂടാതെ അനുയായികളായ അബ്ദുള്ള ഉബെയ്ദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന് അബിദ്, ഖ്വയ്സ് കാസിഫ് നിയാസ് എന്നിവരും സയീദിനൊപ്പം വീട്ടു തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: