തിരുവല്ല:എംസി റോഡില്‍ കെഎസ്ടിപി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ജനത്തിന് ഇരുട്ടടിയായി കുടിവെള്ളവും വൈദ്യുതിയും മുടങ്ങുന്നു.മുത്തൂര്‍ ജംങ്ഷന് സമീപം കുടിവെള്ള പൈപ്പുകള്‍ മാറ്റുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതോടെ രാമഞ്ചിറ,മുത്തൂര്‍,ചുമത്ര,മന്നങ്കരചിറ,പന്നിക്കൂഴി എന്നീ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വരുദിനങ്ങളില്‍ പൂര് ണമായി മുടങ്ങും.ഇത് പുനസ്ഥാപിക്കാന്‍ നാല് ദിവസം വേണമെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ സമീപത്തെ വിതരണ ശൃഖലയിലെഅറ്റകുറ്റപണികള് കൂടി കണക്കിലെടുക്കുമ്പോള്‍ വിതരണം പൂര്‍വ്വസ്ഥിതിയിലാകുവാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും.
കെഎസ്ടിപി എംസിറോഡില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഇഴയുന്നത് മൂലം തിരുവല്ല വീര്‍പ്പ്മുട്ടുകയാണ്.മറ്റുസ്ഥലങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തിരുവല്ലയില്‍ കാര്യങ്ങള്‍ വൈകുന്നത് ജനപ്രതിനിധിയുടെ പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.പകല്‍ സമയങ്ങളില്‍ വൈദ്യുതി തൂണുകളും കമ്പികളും മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ മിക്ക ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം മുടങ്ങുന്നതും സ്ഥിരം കാഴ്ചയാണ്
പദ്ധതിയുടെ ആരംഭത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ബിഎസ്എന്‍എല്‍ ടെലിഫോണ്‍,വിവിധ കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവയുടെ ലൈനുകളിലും തകരാറുകള്‍ സംഭവിക്കുന്നത് സാധാരണയാണ്. നിലവില്‍ സജ്ജീകരിച്ചിരിക്കുന്ന ലൈനുകളിലെ തകരാറുകള്‍ പരിഹരിച്ച് തൊഴിലാളികള്‍ മടങ്ങുന്നതിന് മുമ്പ് തന്നെ അടുത്ത് പ്രദേശത്ത് തകരാര്‍ സംഭവിക്കുന്നതും സ്ഥിരം കാഴ്ചയാണ്.കഴിഞ്ഞ ഒരുമാസക്കാലമായി തിരുവല്ല നഗരസഭ, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളില്‍ രാപകല്‍ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്.ഇതോടെ പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പലസമയങ്ങളിലും പ്രവര്‍ത്തനം തടസ്സപ്പെട്ടു. കഴിഞ്ഞ 10 മാസമായി വൈദ്യുതികമ്പികളും തൂണുകളും മാറ്റുന്ന ജോലിയും നടക്കുകയാണ്.
റോഡ് പണികള്‍ താമസിക്കുന്നതിനാല്‍ അനുബന്ധ ജോലികളും വൈകുന്നുണ്ട്. കെഎസ്ടിപിയുടെ മെല്ലെപ്പോക്ക് തിരുവല്ലയില്‍ ശുദ്ധജലം, ടെലിഫോണ്‍, വൈദ്യുതി എന്നിവയുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ചെങ്ങന്നൂര്‍– മൂവാറ്റുപുഴ കെഎസ്ടിപി രണ്ടാംഘട്ട പണികള്‍ തുടങ്ങിയത് 2014 സെപ്റ്റംബര്‍ 15ന് ആണ്. അന്നു മുതല്‍ പ്രദേശത്ത് മിടയില്‍ എംസി റോഡില്‍ യാത്ര ദുഷ്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: