പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കുന്നതിനായി വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി കൃഷിവകുപ്പ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് നിലയ്ക്കല്‍ ഇടത്താവളം കേന്ദ്രമാക്കി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അടുത്ത തീര്‍ത്ഥാടന കാലത്തിന് മുന്‍പായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. കൃഷിക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ സ്ഥല പരിശോധന നടത്തി.
പച്ചക്കറി കൃഷിക്ക് ആവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായം നല്‍കുമെന്ന് റാന്നി അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ടോണി ജോണ്‍ വ്യക്തമാക്കി.
സ്ഥലം വിട്ടുകിട്ടിയാല്‍ കൃഷിക്കാവശ്യമായ സംരക്ഷണവേലി സ്ഥാപിക്കാന്‍ പണം അനുവദിക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാമധു പറഞ്ഞു.
ദേവസ്വത്തില്‍ നിന്ന് കരാര്‍ വ്യവസ്ഥയില്‍ സ്ഥലം ഏറ്റെടുത്ത് നിലമൊരുക്കി സ്വാശ്രയ സംഘങ്ങളെയും സന്നദ്ധ സംഘടനകളെയും ഏല്പിച്ച് കൃഷി ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: