ചെന്നൈ: അണ്ണാ ഡിഎംകെ മുന്‍ കൗണ്‍സിലര്‍ വി.കനകരാജി(55)നെ തിരുവണ്ണാമലൈയില്‍ വച്ച് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യം പുറത്ത്. ഞാറാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
ഡിഎംകെ പ്രവര്‍ത്തകനായ ‘പങ്ക്’ ബാബു എന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണ് കനകരാജിനെ വെട്ടിക്കൊന്നത്. റിയല്‍ എസ്റ്റേറ്റ് ഡീലുകളും നടത്തി വന്ന കനകരാജന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയിലായിരുന്നു വടിവാള്‍കൊണ്ടുള്ള ആക്രമണം.
സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബാബു, കനകരാജിന് സ്ഥലം വാങ്ങാനായി രണ്ട് കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല.
ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിന് ശേഷം പ്രതി ബാബു കൂട്ടാളികളായ രാജ, ശരവണന്‍ എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
















