ലക്നൗ: സമാജ് വാദി പാർട്ടി എംഎൽഎ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സുൽത്താൻപുർ ജയ്സിങ്പുരിയിലെ പ്രൈമറി സ്കൂളിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
എംഎല്‍എ അരുണ്‍ വര്‍മയും സുഹൃത്തുക്കളായ യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു.
യുവതിയുടെ കഴുത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഎല്‍എ അരുണ്‍ വര്‍മ നിലവില്‍ സുല്‍ത്താന്‍പുര്‍ സ്ഥാനാര്‍ഥിയാണ്.
















