ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നാലെ തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത് പനീര്‍ശെല്‍വമാണെന്ന് വെളിപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നടരാജന്‍.
പനീര്‍ശെല്‍വം തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടെങ്കിലും അത്തരമൊരു സാഹചര്യത്തില്‍ താന്‍ അതിനോട് വിസമ്മതിക്കുകയാണ് ചെയ്തതെന്നും ശശികല പറഞ്ഞു. അമ്മയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെ പാര്‍ട്ടി പിളര്‍ത്താനായി ഗൂഢാലോചന നടക്കുന്നതായും താനറിഞ്ഞെന്ന് ശശികല വ്യക്തമാക്കുന്നു.
എല്ലാവരും സത്യമെന്താണെന്ന് മനസ്സിലാക്കണമെന്ന് പറഞ്ഞ ശശികല പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്നും അങ്ങനെ സംഭവിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 33 വര്‍ഷത്തിനിടെ താനും അമ്മയും ഇതുപോലുള്ള ആയിരം ‘പനീര്‍ശെല്‍വങ്ങളെ’ കണ്ടതാണ്. അതുകൊണ്ട് തന്നെ താന്‍ ഇതിലൊന്നും ഭയപ്പെടില്ലെന്നും ശശികല തുറന്നടിച്ചു.
പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണറോട് ശശികല ശുപാര്‍ശ ചെയ്യുകയും ചെയ്തു.
















