ന്യൂദല്‍ഹി: തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ചയൊ എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കും. ചൊവ്വാഴ്ച ഉച്ചയോടെ പ്രധാനമന്ത്രി ലഖ്നൗവിലേക്ക് തിരിക്കും മുമ്പ് തീരുമാനമാകുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ 23-നോ 24-നോ എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഇതിനുമുമ്പ് സ്ഥാനാര്‍ഥി ആരാണെന്നകാര്യം പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പുറപ്പെടുംമുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് നീക്കം.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുമായും എന്‍.ഡി.എ ഘടകകക്ഷികളുമായും അശയവിനിമയം നടത്തിയിരുന്നു.
















