ബെംഗളൂരു; പരമ്പരാഗത കമ്പള (എരുമയോട്ടം)ക്ക് അനുമതി നല്‍കുന്ന നിയമം കര്‍ണ്ണാടക നിയമസഭ പാസാക്കി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട് നിയമസഭ നിയമം പാസാക്കിയിരുന്നു.
കമ്പളക്ക് എതിരെയും നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് എരുമയോട്ടം നിയമവിധേയമക്കാന്‍ ബില്‍ പാസാക്കിയത്. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളില്‍ എരുമകളെ അഴിച്ചുവിട്ട് ഓടിക്കുന്ന പരമ്പരാഗത വിനോദമാണ് കമ്പള. ഏതാനും വര്‍ഷങ്ങളായി മൃഗസ്‌നേഹികളെന്നു പറഞ്ഞ് ഒരു വിഭാഗം ആള്‍ക്കാര്‍ കമ്പളത്തിനെതിരെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് കമ്പളക്ക് വിലക്കും വന്നു. ഇത് മറികടക്കാനാണ് നിയമസഭ പുതിയ നിയമം പാസാക്കിയത്.
















