Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിന്നമ്മയ്‌ക്ക് ജയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 03:58 pm IST
in India

ന്യൂദല്‍ഹി: മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങള്‍ക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികള്‍ക്ക് തടവുശിക്ഷ. നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും പത്തു കോടി രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. ശിക്ഷ നാലു വര്‍ഷമായതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ശശികലയ്‌ക്ക് പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

എല്ലാ പ്രതികളും അടിയന്തരമായി വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്ന് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതാവോ റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ പ്രധാന പ്രതിയായിരുന്ന മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയ ശേഷമായിരുന്നു വിധി. വിചാരണക്കോടതി വിധിച്ച നൂറു കോടി രൂപയുടെ പിഴശിക്ഷ ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഈടാക്കാനും കോടതി വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 109 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഇന്നലെ രാവിലെ പത്തരയോടൈയാണ് തമിഴ് രാഷ്ടീയം ഏറെ പ്രാധാന്യത്തോടെ വീക്ഷിച്ച അഴിമതിക്കേസിലെ വിധി പ്രഖ്യാപനമുണ്ടായത്. കോടതി ചേര്‍ന്നയുടന്‍ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയതായും വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചതായും സുപ്രീംകോടതി അറിയിച്ചു. രണ്ടു മിനിറ്റില്‍ നടപടിക്രമം അവസാനിച്ചു. 570 പേജുള്ള വിധിന്യായത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് കോടതിയില്‍ വായിച്ചത്.

സമൂഹത്തില്‍ വര്‍ധിക്കുന്ന അഴിമതിയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നിരവധി നിരീക്ഷണങ്ങള്‍ നടത്തി. രണ്ടു ജഡ്ജിമാരും പ്രത്യേകമായാണ് വിധി എഴുതിയതെങ്കിലും വിധിന്യായം ഒന്നുതന്നെ ആയിരുന്നു. പ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെ പങ്കാളികളാക്കി രൂപീകരിച്ച 34 കമ്പനികളുടെയും നടത്തിപ്പ് ജയലളിതയുടെ വീട് കേന്ദ്രീകരിച്ചാണ്. അനധികൃത സ്വത്തുക്കള്‍ സമ്പാദിക്കാന്‍ ജയലളിതയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു.

യാതൊരു രക്തബന്ധവുമില്ലാതിരുന്ന പ്രതികളെല്ലാം ജയലളിതയുടെ വീട്ടില്‍ താമസിച്ചത് സ്വത്ത് സമ്പാദനം എന്ന ലക്ഷ്യം വച്ചാണ്. സ്വത്തുക്കളുടെ മൂല്യം കണക്കാക്കിയ ഹൈക്കോടതിയുടെ രീതിയില്‍ പിശകു പറ്റിയെന്നും കോടതി വിധിച്ചു.

ആറു മാസം തടവു ശിക്ഷ നേരത്തെ അനുഭവിച്ച ശശികലയും മറ്റു പ്രതികളും ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം. ലില്ലി തോമസ് കേസിലെ വിധിപ്രകാരം തടവു ശിക്ഷ പൂര്‍ത്തിയാക്കി ആറു വര്‍ഷത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവൂ. ഇതോടെയാണ് ശശികലയ്‌ക്ക് മാറിനില്‍ക്കേണ്ടി വരുന്നത്. ഇന്തോ-ദോഹ ഔഷധ നിര്‍മ്മാണ പ്രൈവറ്റ് ലിമിറ്റഡ്, സിഗ്നോര എന്റര്‍പ്രൈസസ് ലിമിറ്റഡ്, രാംരാജ് അഗ്രോമില്‍സ് ലിമിറ്റഡ്, മിഡോ അഗ്രോ ഫാംസ്, റിവര്‍വേ അഗ്രോ പ്രോഡക്ട് എന്നീ കമ്പനികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന വിചാരണക്കോടതി വിധി നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

Football

ലോകകപ്പിനെ ഞെട്ടിച്ചവര്‍

Gulf

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.