വാഴക്കാട്: ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ നടക്കുന്ന നിരന്തര അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കൊണ്ടോട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് പരിധിയില്‍ ഇത്രയും വലിയ അക്രമങ്ങള്‍ നടന്നിട്ടും പോലീസ് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീടുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, കൃഷികള്‍ എന്നിവ അക്രമികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. പോലീസ് അക്രമികളെ സംരക്ഷിക്കുകയാണെന്നും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ദിനേശന് അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷിബു അനന്തായൂര്‍, പ്രമോദ് കക്കോവ്, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീഷ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: