ന്യൂദല്‍ഹി: കേരള നിയമസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
60 വര്‍ഷത്തെ നിയമനിര്‍മ്മാണത്തിലെ സാധ്യതകളും വെല്ലുവിളികളും, ധനകാര്യ ആസൂത്രണത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ പ്രാധാന്യം എന്നിങ്ങനെ വിവിധ പ്രഭാഷണ പരിപാടികള്‍ നിയമസഭാ സെക്രട്ടറിയേറ്റാണ് സംഘടിപ്പിക്കുന്നത്.
പ്രഭാഷണ പരമ്പരകളില്‍ സീതാറാം യെച്ചൂരി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കപില്‍ സിബല്‍ എം.പി, ജയറാം രമേശ് തുടങ്ങിയവരെ ക്ഷണിക്കുന്നതിനാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ദല്‍ഹിയിലെത്തിയത്.
ധനകാര്യ ആസൂത്രണത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ച് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചില്‍ പ്രഭാഷണം നടത്തും.
















