ന്യുദല്‍ഹി: അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുബൈയില്‍ നിന്നുളള സാമൂഹ്യ പ്രവര്‍ത്തക സുപ്രീം കോടതിയെ സമീപിച്ചു. ഭര്‍ത്താവ് നീലച്ചിത്രങ്ങള്‍ക്ക് അടിമയായതിനാല്‍ വിവാഹ ജീവിതം തകരുകയാണ്. അതിനാല്‍ ഉടന്‍ തന്നെ ഈ സൈറ്റുകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വിദ്യാസമ്പന്നനും രണ്ടു കുട്ടികളുടെ പിതാവുമായ ഭര്‍ത്താവ് നീലച്ചിത്രങ്ങള്‍ കണ്ട് വിലപ്പെട്ട സമയം വെറുതെ കളയുകയാണ്. 30 വര്‍ഷം വരെ സന്തോഷകരമായ വിവാഹ ജീവിതമായിരുന്നു. 2015 മുതലാണ് ഭര്‍ത്താവ് ഇതിന് അടിമയായത്. അയാളുടെ മനസിന് ലൈംഗീക വൈകൃതം ബാധിച്ചിരിക്കുകയാണ്.ഇതിന്റെ ഫലമായി താനും മക്കളും ദുരിതം അനുഭവിക്കുകയാണ്.
ഒട്ടെറപ്പേരുടെ വിവാഹ ജീവിതം അശ്ലീല സൈറ്റുകള്‍ കാരണം തകര്‍ന്നിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ ഏതൊരാള്‍ക്കും അനായാസം ഈ സൈറ്റുകളില്‍ എത്തിപ്പെടാനാകും. യുവാക്കള്‍ക്കും ഈ സൈറ്റുകള്‍ ദോഷം ചെയ്യും. അതിനാല്‍ ഇത് നിരോധിക്കണമെന്നാണാവശ്യം.
















