ബെംഗളൂരു: നൂറ്റിനാല് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന പിഎസ് എല്‍വി റോക്കറ്റും സെല്‍ഫിയെടുത്തു. റോക്കറ്റില്‍ ഘടിപ്പിച്ച പ്രത്യേക കാമറകളാണ് വിക്ഷേപണത്തിന്റെ വീഡിയോപകര്‍ത്തിയത്.
ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക് തള്ളിവിടുന്നതിന്റെ ദൃശ്യങ്ങളും ഓരോഘട്ടവും വേര്‍പെടുന്നതിന്റെ വീഡിയോയും അവ ബഹിരാകാശത്ത് നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് ഒഴുകി നീങ്ങുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമാക്കി കാണാം.
വീഡിയോയെ ഹര്‍ഷാരവത്തോടെയാണ് ശാസ്ത്രജ്ഞര്‍ സ്വീകരിച്ചത്. ഐഎസ്ആര്‍ഒ ഈ വീഡിയോ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.
















