ദുബായ്: കൂടുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തെരഞ്ഞെടുത്ത സ്ഥലമായിരിക്കുകയാണ് ദുബായ്. 2016 ലെ വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ദുബായിയാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം. തായ്‌ലന്റിനാണ് രണ്ടാം സ്ഥാനം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചിരട്ടിയിലേറെയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 2016 ല്‍ 1.8 ദശലക്ഷം ഇന്ത്യക്കാര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദയാത്രകള്‍ക്കുമായി ദുബായ് സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. 2015 ല്‍ 1.6 ദശലക്ഷം ഇന്ത്യക്കാരാണ് ദുബായ് സന്ദര്‍ശിച്ചത്.
















