പാലക്കാട് : ഭാരതീയ ജനതാ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘റൈസ് ഫെസ്റ്റ്’ നടത്തി. ‘വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയില്‍ വിശപ്പാറാത്തവന് ഒരു പിടി അന്നം. എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കുന്നത്തൂര്‍മേട് മലമ്പുഴ കനാലിനോട് ചേര്‍ന്ന് കിടക്കുന്ന കോളനിയിലെ 17ഓളം കുടുംബങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം നടത്തിയത്.
മിനികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് മുരുകന് അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, ബിജെപി ഈസ്റ്റ് മേഖലാ വൈസ് പ്രസിഡണ്ട് രഘു, ബാബു ,യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ പ്രതാപന്, കണ്ണന് കോഴിപ്പറമ്പ്, വിഷ്ണു, ശ്രീനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: