മാനന്തവാടി ജൈകൃഷി പ്രോത്സാഹനത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് സിനിമാ നടനും ജൈവ കര്‍ഷകനുമായ ശ്രീനിവാസന് പറഞ്ഞു. വയനാട് വാളാട് എടത്തന ഗവ. ട്രൈബല്‍ ഹയസെക്കന്‍ഡറി സ്കൂളില്‍ വേ ഫാം ജൈവ പച്ചക്കറികളുടെ വിദേശ വിപണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും മറു ഭാഗത്ത് രാസവള കീടനാശിനി പ്രയോഗങ്ങളെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുകയാണ്. ജൈവ കര്‍ഷകര്‍ക്ക് പൂര്‍ണ തോതില്‍ പിന്തുണയും ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഈ ഇരട്ടത്താപ്പ് പലതവണ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നോട് പലര്‍ക്കും അനിഷമാണ്. ജീവന്റെ സുരക്ഷിതത്വത്തെ കരുതി സ്വയം തിരിച്ചറിവോടു കൂടി ജൈവകൃഷിയിലേക്ക് തിരിയാന്‍ ജനങ്ങള്‍ സന്നദ്ധരാവണം. കയറ്റുമതിക്കൊപ്പം ആഭ്യന്തര ഉപഭോഗത്തിനും ആവശ്യമായ ജൈവ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്പാദിപ്പിക്കണം. ഓരോ കൃഷിയിടവും പുതിയ പാഠശാലകളാകണം. ജൈവകൃഷിയുടെ നാടാണ് വയനാട്. ഓരോ തവണ വയനാട്ടിലെത്തുമ്പോഴും ഒരു കര്‍ഷകന്റെ കൃഷിയിടമെങ്കിലും സന്ദര്‍ശിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം തന്റെ ബാല്യകാലത്തെ കുറിച്ചും സിനിമാനുഭവങ്ങളെ കുറിച്ചും ജൈവ കൃഷിയെ കുറിച്ചും വാചാലനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: