ബീജിങ്: ചൈനയ്‌ക്കും ഇന്ത്യയ്‌ക്കുമിടയിലെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍. ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യി യുമായുളള ചര്‍ച്ചയ്‌ക്ക് തൊട്ടുമുമ്പായിരുന്നു ജയശങ്കറിന്റെ ഈ പ്രസ്താവന.
ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണവും തന്ത്രപരമായ വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചയിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചൈനീസ് വിദേശകാര്യസെക്രട്ടറിയടക്കമുളള ഉന്നതതല സംഘവുമായി ചര്‍ച്ചയ്‌ക്കായി ബീജീങിലെത്തിയിട്ടുളള ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത് ജയശങ്കറാണ്.
















