പാലക്കാട്: റെയില്‍വേ കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന എം.ബി.രാജേഷ് എംപിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.
എം.പിയുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണ്. പാലക്കാടിനു വേണ്ടി ഏറ്റവും അധികം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. കഞ്ചിക്കോട് ഐഐടി, ഫുഡ് പാര്‍ക്ക്, ഓറ്റപ്പാലം ഡിഫെന്‍സ് പാര്‍ക്ക് എന്നിവ ഉദാഹരണങ്ങളാണ്.യുപിഎ ഭരണകാലത്ത് എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും പാലക്കാട്ടെ എംപിക്ക് ജില്ലക്ക് വേണ്ടി യാതൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നവസ്തുത മറക്കരുത് .ബിജെപി സര്‍ക്കാര്‍ പാലക്കാടിനുവേണ്ടി കൊണ്ടുവന്ന പദ്ധതികള്‍ സ്വന്തം പേരിലാക്കുന്ന എം.പിയുടെ അവകാശവാദം ബാലിശമാണ് അദ്ദേഹം പറഞ്ഞു.
കോച്ച് ഫാക്ടറി സാക്ഷാത്കരിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാമെന്ന് കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: