കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയത് യാദൃശ്ചികമായി നടന്നതല്ലെന്ന് വാദത്തില്‍ ഉറച്ച് നില്ക്കുന്നതായി നടി മഞ്ജുവാര്യര്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സംഭവം ആസൂത്രിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രധാന പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കോടതിയിലെ അറസ്റ്റിനെ കുറിച്ച പ്രതികരിക്കാനില്ല. പ്രതികള്‍ പിടിയിലായ സാഹചര്യത്തില്‍ അനാവശ്യമായി വിവാദമുണ്ടാക്കേണ്ട കാര്യമില്ല. പൊലിസിന് കുറച്ച് സമയം നല്‍കണം.
അതിക്രമത്തേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിയില്‍ വരുമെന്നാണ് കരുതുന്നത്. അതിനായി കാത്തിരിക്കുകയാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: