കണ്ണൂര്‍:വിവാദമായ തലശ്ശേരി ബ്രണ്ണന്‍ കോളേജ് സ്റ്റുഡന്റ്സ് മാഗസിന്‍ പിന്‍വലിക്കും. എബിവിപിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ ചിത്രമാണ് വിവാദമായത്. കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയാണ് മാഗസിന്‍ പുറത്തിറക്കിയത്.
ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിച്ച് ചിത്രങ്ങള്‍ ചേര്‍ത്തതിന് എഡിറ്ററടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തിരുന്നു.
















