കോട്ടയം: കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റെ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എബിവിപി കേരളത്തിലെ 140 എംഎല്‍എമാര്‍ക്ക് നല്‍കുന്ന നിവേദനത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി. പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന് ജില്ലാ കണ്‍വീനര്‍ കെസി അരുണ്‍ നിവേദനം നല്‍കി. സ്വാശ്രയ കോളേജുകളിി്വ വിദ്യാര്‍ത്ഥി പീഢനങ്ങളും ജനാതിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് സുഗമവിദ്യാഭ്യാസം നടപ്പക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.
സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രശ്‌നം നേരിട്ടറിയുന്നതിനും ക്യാമ്പസ് നിലവാരം മനസ്സിലാക്കുന്നതിനുമായി എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യംരാജ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സ്വാശ്രയ കോളേജ് യാത്ര 20ന് ആരംഭിച്ചു.
കോട്ടയത്തെ ടോംസ് കോളേജ് ഉള്‍പെടുന്ന ക്യാമ്പസുകളില്‍ നടന്ന വിദ്യാര്‍ത്ഥി പീഢനങ്ങള്‍ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണ്. വിദ്യാര്‍ത്ഥി സ്വാതന്ത്രം നിഷേധിക്കപ്പെടുന്ന ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ കച്ചവടത്തിനു മുന്നില്‍ ആത്മഹത്യക്കു കിഴടങ്ങേണ്ടി വരുന്ന സഹചര്യമാണ് കേരളത്തില്‍.
ഇതിനെതിരെ സര്‍ക്കാര്‍ ഇടപെട്ട് നിയമനിര്‍മ്മാണം കൊണ്ടുവരനാണ് എ ബി വി പി കേരളത്തിലെ എല്ലാ എം.എല്‍.എ. മാങ്ങം നിവേദനം നല്‍കുന്നത്. പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജിനും കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍. ജയരാജിനും ചങ്ങാനശ്ശേരി എംഎല്‍എ സി. എഫ്. തോമസിനും എബിവിപി ഇന്ന് നിവേദനം സമര്‍പ്പിച്ചു. നാളെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധ കൃഷ്ണനും പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ ചാണ്ടിക്കും നിവേദനം സമര്‍പ്പിക്കും.
















