തൃക്കരിപ്പൂര്‍: പ്രശസ്ത പൂരക്കളി മറത്തുകളി വിദഗ്ധനും സംസ്കൃത പണ്ഡിതനുമായ വി.പി.ദാമോദരന്‍ പണിക്കര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരം പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷി നിര്‍ത്തി കൈമാറി. ടി.വി.രാജേഷ് എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെച്ച് പണിക്കര്‍ക്കുള്ള കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറത്തിന്റെ പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭവനക്കുള്ള യു ആര് എഫ് പുരസ്കാര വിതരണവും എംഎല്‍എ നിര്‍വ്വഹിച്ചു. കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ നടന്ന പരിപാടി ഉച്ചക്ക് മൂന്നുമണിയോടെ ക്ഷേത്രം അന്തിത്തിരിയന് ഭദ്രദീപം കൊളുത്തിയതോടെയാണ് ആരംഭിച്ചത്. ചടങ്ങില്‍ സംഘാടകസമിതി ചെയര്മാന് രാജന് കീനേരി അധ്യക്ഷത വഹിച്ചു. യുആര്‍എഫ് നാഷണല്‍ പ്രസിഡന്റ് ഗിന്നസ് പ്രജീഷ് കണ്ണന് പുരസ്കാര പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് പി.ദാമോദരപണിക്കര്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ ഉപഹാരം എ കുഞ്ഞിക്കണ്ണന് സമര്‍പ്പിച്ചു. പ്രശസ്ത കവി ഡോ എ.സി.ഹരി അനുമോദന പ്രസംഗം നടത്തി. കേരള ഫോക്ലോര് അക്കാദമി സെക്രട്ടറി ഡോ എ.കെ.നമ്പ്യാര്‍ പണിക്കരുടെ പൂരോത്സവം കളിയും മറത്തുകളിയും പുസ്തകം പ്രകാശനം ചെയ്തു. കേരള പൂരക്കളി അക്കാദമി ചെയര്മാന് ഡോ സി.എച്ച്.സുരേന്ദ്രന് നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങി. വിജയകുമാര്‍ തൃക്കരിപ്പൂര്‍ പുസ്തക പരിചയം നടത്തി. ഡോ എം.എസ്.നമ്പ്യാര്‍, പി.സി.കെ.നമ്പ്യാര്‍, കെ.പി.കൃഷ്ണകുമാരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ജനപ്രതിനിധികളായ എം ഭാസ്കരന്, സി.രവി, ടി.വി.കുഞ്ഞികൃഷ്ണന്, എന്‍.കൃഷ്ണന്, ഡോ.സി.കെ.നാരായണന് പണിക്കര്‍, ക്ഷേത്രം സമുദായി വി.എം.ചന്ദ്രന്, എം.വി.തമ്പാന് പണിക്കര്‍, പിലാക്ക അശോകന്, വി.ജനാര്ദ്ദനന്, ഭാസ്കരന് മാസ്റ്റര്‍, കെ.വേണുഗോപാലന്‍, എം.പി.കരുണാകരന്, കെ.വി.മുകുന്ദന്, ടി.വി.ബാലകൃഷ്ണന്, ഇ.നാരായണന്, എം.ഗംഗാധരന്, എം.അജിത് സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ സ്വാഗതവും ക്ഷേത്രം ആഘോഷക്കമ്മറ്റി പ്രസിഡന്റ് കെ.ചന്ദ്രന് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം കുട്ടികളുടെ പൂരക്കളി അരങ്ങേറ്റം നടന്നു. വി.ഗോപാലകൃഷ്ണന് പണിക്കര്‍, പി.ടി.മോഹനന് പണിക്കര്‍ എന്നിവരുടെപൂരക്കളിയും രാജീവന് പണിക്കര്‍, രാജേഷ് പണിക്കര്‍ എന്നിവരുടെ മറത്തുകളിയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: