കാസര്‍കോട്: ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ മാര്‍ച്ച് ആറിനും കാസര്‍കോട് മാര്‍ച്ച് 13 നും നടക്കും. വെളളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ അപേക്ഷകര്‍ മാര്‍ച്ച് ആറിന് കാഞ്ഞങ്ങാട് ടൗണ്‍ഹാളിലും മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ അപേക്ഷകര്‍ മാര്‍ച്ച് 13 ന് കാസര്‍കോട്ടും ഹാജരാകണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെയും സബ് ഓഫീസര്‍മാരുടെയും യോഗത്തിലാണ് തീരുമാനമായത്. എഡിഎം കെ അംബുജാക്ഷന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ് പരിപാടികള്‍ വിശദീകരിച്ചു. ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ രാജന് എന്നിവര്‍ സംസാരിച്ചു. 27 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജനസമ്പര്‍ക്ക പരിപാടിയാണ് മാര്‍ച്ച് ആറിലേക്ക് മാറ്റിയത്. കഴിഞ്ഞ 10 മുതല്‍ 20 വരെ 2280 അപേക്ഷകളാണ് ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങളിലും താലൂക്ക്കേന്ദ്രങ്ങളിലുമായി ലഭിച്ചത്. 28 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ അപേക്ഷകളില്‍ പരിശോധന നടത്തി അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ എഡിഎം നിര്‍ദ്ദേശിച്ചു. റവന്യൂ, സഹകരണ വകുപ്പ ജോയിന്റ് രജിസ്ട്രാര്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലേക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷകന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അദാലത്തില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാതല ഉദ്യേ#ാഗസ്ഥരുമായി ചര്‍ച്ച നടത്തി. വെളളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളില്‍ നി#്ന് ലഭിച്ച അപേക്ഷകള്‍ താരതമ്യേന കുറവായതിനാലാണ് അദാലത്ത് രണ്ടിടങ്ങളിലായി പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്. കിടപ്പിലായ രോഗികളെ അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം നേരിട്ട്കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ട് താലൂക്കുകളില്‍ ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അതാത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: