ആലത്തൂര്‍: അടച്ചു പൂട്ടിയ സ്ഥാപനത്തില്‍ നിന്ന് ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
എരിമയൂര്‍ മാരാക്കാവ് കുണ്ടുകാട് വിനോദ് (26), ബിനേഷ് (24) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എരിമയൂര്‍ മാരക്കാവിലുള്ള സ്റ്റാര്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ നിര്‍ത്തിയിട്ടിയിരുന്ന ഹിറ്റാച്ചിയുടെ വീല്‍ കപ്പുകളും സമീപത്തുണ്ടായിരുന്ന ഇരുമ്പുമാണ് മോഷ്ടിച്ചത്.
50,000 രൂപ വിലവരുന്ന വസ്തുക്കളാണിവ.എരിമയൂരില്‍ തന്നെയുള്ള ആക്രിക്കടയില്‍ വിറ്റ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. ആറ് മാസമായി അടച്ചു പൂട്ടിയ സ്ഥാപനമായിരുന്നു ഇത് എസ്ഐ എസ്.അനീഷ്, സിപിഒമാരായ കൃഷ്ണദാസ്, സൂരജ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: