പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സബ്കാസാത്ത് സബ്കാ വികാസ് സമ്മേളനം ജില്ലയില്‍ പ്രൗഢ ഗംഭീരമായി. വിശാഖ പട്ടണത്തെ ഡ്രഡ്ജിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സെന്റ് സ്റ്റീഫന്‍സ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ഭാരതം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഭാരതം വികസനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്ക്കൊപ്പമെത്തും. കേരളത്തിന് നികുതി വിഹിതമായി 13-ാം ധനകാര്യ കമ്മീഷനില്‍ 3300 കോടിയാണ് നല്‍കിയത്. എന്നാലിപ്പോള്‍ അത് 14-ാം ധനകാര്യ കമ്മീഷനില്‍ 98912 കോടിരൂപയായി വര്‍ദ്ധിച്ചു. വികസന പദ്ധതികള്‍ക്ക് മാത്രം കേരളത്തിന് 17968 കോടി അനുവദിച്ചു.
നികുതി വരുമാന കമ്മി 9519 കോടി രൂപയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് 7683 കോടി രൂപയും അമൃത് നഗര്‍ പദ്ധതികള്‍ക്ക് 9 നഗരങ്ങള്‍ക്കുവേണ്ടി 2359 കോടി രൂപയും കേരളത്തിന് നല്കി.
സ്മാര്‍ട്സിറ്റിക്കായി 193 കോടിയും മെട്രോയ്ക്കായി 152 കോടിയും സോയില്‍ ഹെല്‍ത്ത് കാര്‍ഡിനു വേണ്ടി 4 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ബ്ലൂ റവല്യൂഷന് പദ്ധതികള്‍ക്കായി 113 കോടിയും അനുവദിച്ചു.
ആവാസ് യോജന പദ്ധതി പ്രകാരം 26571 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കും റെയില്‍വെ വികസനത്തിനായി 1206 കോടി രൂപയും നാഷണല്‍ ഹൈവേ വികസനത്തിനായി 64000 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി നീക്കിവച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്ക് റേഷന്‍ വിഹിതം എത്തുന്നുണ്ട്. സക്രിയവും സുതാര്യവുമായ 176 പദ്ധതികള്‍ കേരളത്തിന് മാത്രം ഏറെ പ്രയോജനം ചെയ്യുന്നതാണ്. മോദി ഭരണത്തില്‍ ഇതുവരെ അഴിമതി ആരോപണം ഒന്നുതന്നെ ഉണ്ടായിട്ടില്ലന്നതാണ് പ്രധാന നേട്ടം. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഭരണ നേട്ടമാണ്.
രാജ്യത്തെ സ്ത്രീജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വിവിധ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനും മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനായി എന്ന് ചടങ്ങില്‍ സംബന്ധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ഭാരതത്തിന് ഇച്ഛാശക്തിയുള്ള ഭരണാധികാരിയെ കിട്ടിയെന്നും സാധാരണക്കാരന്റെ വികസനം ഉന്നം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മോദി നടത്തുന്നതെന്നും ബിജെപി സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
ഡ്രഡ്ജിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചെയര്മാന് രാജേഷ് ത്രിപാഠി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, പോര്‍ട്ട് ട്രസ്റ്റ് അംഗം ബി.രാധാകൃഷ്ണമേനോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: