കന്യാകുമാരി: ദേശദ്രോഹ ശക്തികള്‍ക്ക് ആശയപരമായ പിന്തുണ നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് ആവശ്യപ്പെട്ടു. കന്യാകുമാരി വിഭാഗ് സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിധീഷ്.
വിവേകാനന്ദ സ്വാമി മുഴുവന്‍ ഭാരതത്തെയും സാംസ്‌കാരികദേശീയത എന്ന കാഴ്ചപ്പാടിലൂടെയാണ് കണ്ടത്. കന്യാകുമാരിയിലെ പാറയില്‍ മൂന്നുദിവസത്തെ തപസ്സനുഷ്ഠിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തില്‍ പോകാന്‍ തീരുമാനിച്ചത്.
ചിക്കാഗോയിലെ വിവേകാനന്ദ സ്വാമിയുടെ പ്രസംഗം മുഴുവന്‍ ഈ ഭാരതത്തിന്റെ സഹിഷ്ണുത, സംസ്‌കാരം, ദേശീയത ഇങ്ങനെയുളള കാര്യങ്ങളെക്കുറിച്ചായിരുന്നു. വൈകിയാണെങ്കിലും വിവേകാനന്ദ സ്വാമിയുടെ ചിത്രം ആശയപ്രചാരണത്തിന് സ്വീകരിച്ചവര്‍ സ്വാമിയുടെ ആശയവും കൂടി ഉള്‍ക്കൊളളാന്‍ തയ്യാറാകണമെന്നും കലാലയങ്ങളെ രാജ്യാഭിമാന കേന്ദ്രങ്ങളായി കാണാന്‍ അധ്യാപകരും വിദ്യാര്‍ഥികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ എബിവിപി തമിഴ്‌നാട് സംസ്ഥാന വൈസ്പ്രസിഡന്റ് ചെന്തമിഴ് അരശന്‍, ക്ഷേത്രീയ സംഘടനാകാര്യദര്‍ശി ആനന്ദ് രഘു നാഥ് എന്നിവര്‍ പങ്കെടുത്തു.
















