ലാഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കേസില്‍ ഇന്ത്യക്കാരായ 24 സാക്ഷികളെ മൊഴി രേഖപ്പെടുത്താന്‍ അയക്കണമെന്ന പാക്കിസ്ഥാന്റെ അപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയിലാണ് ഇന്ത്യയുടെ ആവശ്യം.
ഇതിനു പുറമെ ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലില്‍ കഴിയുന്ന ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സെയ്ദിനെ കേസില്‍ വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജനുവരി 30 മുതല്‍ ഹാഫിസ് സെയ്ദ് ലഹോറില്‍ വീട്ടുതടങ്കലില്‍ ആണ്.
















