ചെന്നൈ: തമിഴ്നാട് നിയമസഭയിൽ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടു എംഎൽഎമാർ കോഴവാങ്ങിയ ആരോപണം എം.കെ. സ്റ്റാലിൻ ഇന്നു സഭയിൽ ഉന്നയിച്ചു. വിഷയം സഭ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിഎംകെയും കോൺഗ്രസും സഭ ബഹിഷ്കരിച്ചു.
എംഎൽഎമാർ കോഴ വാങ്ങിയ വിഷയം ഇന്ന് താൻ സഭയിൽ ഉന്നയിച്ചെന്നും എന്നാൽ എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടാണ് സഭയിൽ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്കരിച്ചതെന്നും സ്റ്റാലിൻ മാധ്യമങ്ങളോടു പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ടു ഗവർണറെ കാണുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
















