മലപ്പുറം: മാര്‍ക്സിസ്റ്റ് ഭീകരവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ജനകീയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. മാര്‍കിസ്റ്റ് ഭീകരതക്കെതിരെയുള്ള താക്കീതായി സമരം.
ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. രാജ്യത്തോടും ജനങ്ങളോടും കൂറുപുലര്‍ത്താത്തവരാണ് മാര്‍ക്സിസ്റ്റുകാരെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങളാണ് മാര്‍ക്സിസ്റ്റിന്റെ അടിത്തറ. ആശയങ്ങളില്ലാത്ത ജനാധിപത്യ സ്വഭാവമില്ലാത്ത അവരാണ് ജനാധിപത്യ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നത്. മുതലാളിമാരുടെ പാര്‍ട്ടിയായി മാറിയ സിപിഎം തൊഴിലാളികളെ കൊന്നൊടുക്കുകയാണ്. പൊതുജന താല്പര്യം സംരക്ഷിക്കാത്ത ഈ പ്രസ്ഥാനത്തിന്റെ സ്ഥാനം ചരിത്രത്തിലെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ടിയു സംസ്ഥാന സംഘടനാ സെക്രട്ടറി എ.ബാലകൃഷ്ണന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി അംഗം കെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, എന്‍ഡിഎ ചെയര്മാന് കെ.രാമചന്ദ്രന്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ബിജെപി സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന് സ്വാഗതവും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: